SCHOOL EVENTS

അത്തിമരത്തിന്റെ പിറന്നാൾ ആഘേഷം

അത്തിമരത്തിന്റെ പിറന്നാൾ ആഘോഷിച്ചു സി. ബി.എം സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളാണ് നാലു വർഷങ്ങൾക്കു മുമ്പ് സീഡ് പദ്ധതിയിൽ സ്ഥാപിച്ച അത്തിമരത്തിന്റെ പിറന്നാൾ ആഘോഷിച്ചത് . കുട്ടികളിൽ വനവൽക്കരണത്തിന് പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ഏവർക്കും തണലേകുന്ന അത്തിമരം നാല് വർഷങ്ങൾ പിന്നിട്ട് വളർന്ന് പൂർണ്ണതയിൽ എത്തിയിരിക്കുന്നു . കുട്ടികൾ അതിനു ചുവട്ടിൽ ഒത്തുകൂടുകയും തോരണങ്ങളും ബലൂണുകളും കൊണ്ട് മരം അലങ്കരിക്കുകയും വൃക്ഷത്തിന്റെ ചുവടു വൃത്തിയാക്കി അതിന് വളപ്രയോഗങ്ങൾ നൽകുകയും ചെയ്തു .തുടർന്ന് സ്കൂൾ ഹെഡ് മിസ്സ് ട്രസ് ആർ സജിനി യുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് അത്തിമരത്തിന്റെ പിറന്നാൾ ആഘോഷിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് സന്നിഹിതനായിരുന്നു.

December 28
12:53 2019

Write a Comment