നിർധന കുടുംബത്തിന് സഹായം
പുതുവർഷത്തിൽ സ്വാന്ത്വനവുമായി സീഡ് പുതു വർഷത്തിൽ നിർധന കുടുംബത്തിന് സഹായവുമായാണ് ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യൂപി സ്കൂൾ സീഡ് അംഗങ്ങൾ എത്തിയത് വർഷങ്ങളായി രോഗ ബാധിതരായി കിടപ്പിലായ ചെണ്ടയാട് മീത്തലെ പുത്തൻ പറമ്പത്ത് രാജു വിനോദൻ വിശാല എന്നീ സഹോദരങ്ങൾക്കാണ് പുതു വർഷത്തിൽ സഹായ ഹസ്തവുമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യൂ.പി സ്കൂൾ സീഡ് ക്ലബ്ബ് നടത്തുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിയത് വസ്ത്രങ്ങളും ഭക്ഷണവുമായി എത്തിയ കുട്ടികൾ ഇവരോടപ്പം കുറേ സമയം ചെലവഴിച്ചു പ്രഥമ ധ്യാപകൻ എം.പി വിനോദൻ മാസ്റ്റർ സീഡ് കോഡിനേറ്റർ സി കെ കനകരാജൻ മൃദുല ചന്ദ്ര PTA വൈസ് പ്രസിഡണ്ട് വിനോദൻ പി എന്നിവരും കുട്ടികളോടപ്പം ഉണ്ടായിരുന്നു
 January  05
									
										12:53
										2020
									
								

 
                                                        
