SCHOOL EVENTS

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദ്യാർത്ഥികളുടെ സീഡ് കാർഡുകൾ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദ്യാർത്ഥികളുടെ സീഡ് കാർഡുകൾ തൊടുപുഴഃ പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് യു പി സ്കൂളിലെ ക്രിസ്മസ് ആഘോഷം പതിവിൽനിന്നും വ്യത്യസ്തമായിരുന്നു .മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ആശംസ കാർഡുകൾ അയക്കാനായിരുന്നു തീരുമാനം.അതാകട്ടെ വിത്തുകൾ നിറച്ച ആശംസാ കാർഡുകളും . കാരെള്ള് , വെണ്ട പടവലം,തുടങ്ങിയ ആറിനംവിത്തുകളാണ്കാർഡുനിർമ്മാണത്തിന് ഉപയോഗിച്ചത് മുഖ്യമന്ത്രി ,വിദ്യാഭ്യാസമന്ത്രി ,കൃഷിമന്ത്രി ,എം എൽ എ മാർ എന്നിവർക്കായിരുന്നു കാർഡ് തപാലിലൂടെ അയച്ചത് .സ്കൂളിലെ സീഡ് ക്ലബിൻറെ പ്രധാന പദ്ധതിയായ എൻ്റെ ഗ്രാമം ജൈവ കാർഷിക സമൃദ്ധിയിൽ എന്ന പദ്ധതിയുടെ വിളംബരമായാണ് സീഡ് കാർഡുകൾ നിർമ്മിച്ചത്.

January 07
12:53 2020

Write a Comment