SCHOOL EVENTS

പുനർജ്ജനി മൂല

കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ തങ്ങളുടെ ജൈവവൈവിധ്യ ഉദ്യാനത്തിൽ പുനർജ്ജനി മൂലയൊരുക്കി അന്യം നിന്ന് പോകുന്ന സസ്യങ്ങൾക്ക് ജീവനൊരുക്കുന്നു. നാട്ടിൽ സുലഭമായിരുന്ന പല സസ്യങ്ങളും ഇന്ന് നാട്ടുമ്പുറത്തു ലഭ്യമല്ലാതായിരിക്കുന്നു.ഇവയെ സംരക്ഷിക്കാനായി പുനർജ്ജനി മൂല സൃഷ്ടിച്ചു. കുട്ടികൾ മുതിർന്നവരുടെ സഹായത്തോടെ ഇത്തരം സസ്യങ്ങളെ ശേഖരിച്ചു സ്കൂളിൽ എത്തിച്ചു.ഇവ പുനർജ്ജെനി മൂലയിൽ നട്ടുപിടിപ്പിച്ചു.സീഡ് ക്ലബ് അംഗങ്ങൾ ഇവയുടെ പരിചരണം ഏറ്റെടുത്തു.

January 17
12:53 2020

Write a Comment