നഞ്ചില്ലാത്ത ഊണിനായി കറിവേപ്പ് തോട്ടമൊരുക്കി
ഉച്ചഭക്ഷണത്തിനു വിഷമില്ലാത്ത പച്ചക്കറിയൊരുക്കാൻ കറിവേപ്പ് തോട്ടമൊരുക്കി സീഡ് വിദ്യാർത്ഥികൾ .കരുനാഗപ്പള്ളി ഗവ ;ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികളാണ് പദ്ധതിയുമായി രംഗ ത്തെത്തിയത് .രണ്ടായിരത്തോളം തൈകളാണ് സീഡ് വിദ്യാർത്ഥികൾ വിതരണം ചെയ്തത് .കരുനാഗപ്പള്ളി നെയ്തു സഹകരണ സംഘത്തിൽ ഇരുനൂറ്റമ്പതോളം തൈകൾ നട്ടു.പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ എം ശോഭന നിർവഹിച്ചു .വൈസ് ചെയർമാൻ ആർ .രവീന്ദ്രൻ പിള്ള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ കുഞ്ഞുമോൻ, കൗൺസിലർ ശക്തികുമാർ എസ്എം സി വൈസ് ചെയർമാൻ രാഗേഷ് പി ടി എ പ്രതിനിധി ഗിരീഷ്‌കുമാർ ,കോ ഓർഡിനേറ്റർ സോപാനം ശ്രീകുമാർ സീഡ് പ്രസിഡന്റ് അൽഫിയാ സെക്രട്ടറി അനുരൂപ് എന്നിവർ നേതൃത്വം വഹിച്ചു
February 20
12:53
2020