നെൽമണിയുടെ മഹാത്മ്യം പകർന്ന് സീഡ് അംഗങ്ങളുടെ കൊയ്തുത്സവവും...
മഹാദേവ ക്ഷേത്ര വയലിൽ മട്ടന്നൂർ ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ നടത്തിയ കൊയ്തുത്സവം ശ്രദ്ധേയമായി....... മട്ടന്നൂർ മഹാദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നഗര മധ്യത്തിലെ തീപ്പുറത്തു വയലിൽ കൃഷിചെയ്ത നെൽകൃഷിയുടെ കൊയ്തുത്സവത്തിലാണ് ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങളും പങ്കാളികളായത്. കൊയ്തുത്സവം നഗര സഭ ചെയർപേഴ്സൺ ശ്രീമതി അനിത വേണു ഉത്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡണ്ട് സി. എച്ച് മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ. വി. ജയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ രാജൻ കൊടക്കാട് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പഴമയുടെ കാർഷിക സംസ്കൃതി കൈമോശം വരാതെ കാത്തുസുക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരമാധ്യത്തിലെ ക്ഷേത്ര വയലിൽ ഇന്നും കൃഷിചെയ്തു വരുന്നത്. ജൂലൈ ആദ്യവാരം സീഡ് അംഗങ്ങൾ പങ്കാളികളായികൊണ്ട് കൃഷി ചെയ്ത നെൽ കൃഷിയിലെ കതിരുകൾ കൊയ്യാനാണ് കുരുന്നുകൾ ആവേശത്തോടെ എത്തിയത്. കൊയ്യുമ്പോൾ പഴമയുടെ ഓർമപ്പെടുത്തലായി കൊയ്തുപാട്ടും. സ്കൂൾ പ്രിൻസിപ്പൽ ശ്രീ രാജൻ കൊടക്കാട് രചന നിർവഹിച്ച് കുട്ടികൾ പാടിയ കൊയ്ത് പാട്ട് ഏറെ ശ്രദ്ധേയമായി. ചെയർപേഴ്സൺ കതിരുകൾ കൊയ്തുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തത്തോടെ അധ്യാപകരും വിദ്യാർത്ഥികളും പാടത്തെ ചെളിയിലിറങ്ങി മണ്ണിനേയും കൃഷിയെയും അറിഞ്ഞുകൊണ്ട് നെൽകതിരുകൾ കൊയ്തെടുത്തു.