വിത്തുകൾ മുളപ്പിക്കാൻ പുതിയ രീതികൾ കണ്ടെത്തി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ........
വിത്തുകൾ മുളപ്പിക്കുന്നതിനായി പ്ലാസ്റ്റിക് ട്രേകൾക്ക് പകരമായി വ്യത്യസ്ഥ രീതികൾ കണ്ടെത്തിയിരിക്കയാണ് ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ... പ്ലാവിലയിലും തെങ്ങോ ലയിലും മുളപ്പിക്കുന്ന രീതിയാണ് സീഡ് അംഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്കൂൾ പച്ചക്കറി ക്കാവശ്യമായ വിത്തുകൾ ഈ രീതിയിൽ മുളപ്പിച്ചാണ് ഉപയോഗിച്ചത്. വാഴയിലയിലും ഇതുപോലെ വിത്തുകൾ മുളപ്പിക്കാവുന്നതാണ്.
January 06
12:53
2022