സ്കൂളിലേക്ക് ആവശ്യമായ ശുചീകരണ വസ്തുക്കൾ നിർമ്മിച്ചു നൽകി ശ്രീ ശങ്കര വിദ്യാപീഠം സീഡ് അംഗങ്ങൾ.......
ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി സ്കൂളിലേക്ക് ആവശ്യമായ ശുചീകരണ വസ്തുക്കൾ നിർമ്മിച്ചു നൽകി. സ്കൂൾ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലബ്ബ് അംഗങ്ങൾക്ക് ശുചീകരണ വ സ്തുക്കളുടെ നിർമ്മാണ പരിശീലനവും ആരംഭിച്ചു. ഹാൻഡ് വാഷ്, ലിക്വിഡ് സോപ്പ്, ഡിഷ് വാഷ്, ഫിനോയിൽ എന്നിവയുടെ നിർമാണ പരിശീലനം ആണ് ആദ്യഘട്ടത്തിൽ നൽകിയിട്ടുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ ഘട്ടംഘട്ടമായാണ് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നത്.
January 11
12:53
2022