മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ ചീര വിളവെടുപ്പ്......
കോവിഡ് മഹാമാരിയുടെ കാലത്തും വിദ്യാഭ്യാസത്തോടൊപ്പം കാർഷിക സംസ്കൃതിയും പരിപോഷിപ്പിക്കുക യാണ് ശ്രീ ശങ്കര വിദ്യാപീഠം സീഡ് അംഗങ്ങൾ. സ്കൂൾ പച്ചക്കറി തോട്ടത്തിൽ ശൈത്യകാലവിളയായി തിരി നന കൃഷിരീതിയിലൂടെ പച്ചക്കറികൾ ഉല്പാദിപ്പി ച്ചി രിക്കുകയാണ് ഇവർ. ജലം ഒട്ടും പാഴാക്കാതെ ചെടികൾക്ക് ആവശ്യമായവ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള തിരി നന കൃഷിയിലൂടെ ഉൽപാദിപ്പിച്ചെടുത്ത ചീരയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. ചീര വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ രാജൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. റിട്ട പ്രിൻസിപ്പൽ പ്രൊഫസർ. കെ കുഞ്ഞികൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ ഷീനശ്രീ, പികെ sheeba, , സീഡ് അംഗങ്ങളായ കെ അവന്തിക, പി ആർ നന്ദന, കല്യാണി ജിത്ത്, എന്നിവർ ചേർന്ന് ചീര വിളവെടുത്തു.
January 21
12:53
2022