Dry Day
പരിസരശുചീകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങളിൽ അവരെക്കൂടെ പങ്കെടുപ്പിക്കുന്നതിനും അത്തരം ഒരു ശീലം വളർത്തി എടുക്കുന്നതിനുമായാണ് ഡ്രൈ ഡേ ആചരിച്ചു തുടങ്ങിയത്. ബുധനാഴ്ച ദിവസങ്ങളിലാണ് ഇത് ചെയ്തു വന്നിരുന്നത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, പകർച്ച വ്യാധികളെക്കുറിച്ച് ധാരണയുള്ളവരാകുക തുടങ്ങിയ ഉദ്ദേശങ്ങൾ സാധ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
February 21
12:53
2022