ജന്മ ദിനത്തിന് മാധുര്യം പകർന്ന് സീഡ് വിദ്യാർത്ഥികൾ
ചെറുപുഴ ജെ.എം യു.പി.സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന "ജന്മദിനത്തിന് ഒരു ഫലവൃക്ഷത്തൈ" പരിപാടിയുടെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീട്ടിൽ സ്വന്തം വിളയിച്ചെടുത്ത ഫലവൃക്ഷ തൈകൾ കൂട്ടുകാരുടെ ജന്മദിനത്തിന് നൽകി ആശംസകൾ കൈമാറി. ഈ കോവിഡ് കാലത്ത് കൂട്ടുകാർക്ക് നൽകാനായി തൈകൾ വീട്ടിൽ ഒരുക്കുകയായിരുന്നു കുട്ടികൾ . പപ്പായ, റമ്പൂട്ടാൻ , ചാമ്പ, പേര, പാഷൻ ഫ്രൂട്ട് , മൾബറി ,ചെറി, സീതാപ്പഴം .. എന്നിങ്ങനെ വിവിധയിനം പഴവർഗ്ഗങ്ങളുടെ തൈകൾ ഒരുക്കി വെച്ച് കൂട്ടുകാരുടെ ജന്മദിനത്തിന് മാധുര്യം നൽകുകയാണ് സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ
February 25
12:53
2022