SCHOOL EVENTS

ഹാൻഡ് വാഷ് -ഡിഷ് വാഷ് നിർമ്മിച്ച് സീഡ് ക്ലബ്

ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹാൻ വാഷ് ,ഡിഷ് വാഷ് എന്നിവയുടെ നിർമ്മാണം നടത്തി. കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്വന്തം ആവശ്യത്തിനുള്ള ഹാൻഡ് വാഷ്,ഡിഷ് വാഷ് നിർമ്മിക്കാനുള്ള പരിശീലനം ജോസ്മി ജോസ്,മേഴ്സി ഇമ്മാനുവൽ എന്നിവർ ചേർന്ന് നൽകി. സീഡ് ക്ലബ്, pta - മദർ ,pta അംഗങ്ങളുടെയും നേതൃത്വം ത്തിൽ നടന്ന പരിപാടിയിൽനൂറോളം ഹാൻഡ് വാഷ്കളും ഡിഷ് വാഷ്കളും നിർമ്മിച്ചു.

February 25
12:53 2022

Write a Comment