SCHOOL EVENTS

ചെത്തിക്കൊടുവേലി നടാം കാട്ടു പന്നികളെ അകറ്റാം

ചെറുപുഴ: വന്യമൃഗശല്യം മൂലം മലയോരത്തെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്,മയിൽ തുടങ്ങിയവയാണ് വ്യാപകമായി കാർഷിക വിളകൾക്ക് വൻനാശം വരുത്തുന്നത്.ഇതിൽ തന്നെ കാട്ടുപന്നികളാണ് ഏറ്റവും കൂടുതൽ കൃഷി നശിപ്പിക്കുന്നത്.കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻതൈ, കമുകിൻ തൈ തുടങ്ങിയവയെല്ലാം ഇവ കുത്തിമറിക്കും.  നിരവധി പേർക്ക് ഇവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും മരണത്തിനും വരെ ഇവ കാരണമാകുന്നു. ഇവയെ പേടിച്ച് കർഷകർക്ക് റബ്ബർ ടാപ്പിങിന് പുലർച്ചെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. പട്ടാപ്പകൽ ടൗണുകളിൽ പോലും ഇറങ്ങുന്ന ഇവയെ  വെടിവെച്ചു കൊല്ലാനുള്ള അനുമതി കർഷകർക്ക് സർക്കാർ നല്കിയിട്ടുണ്ട്.  എന്നാൽ എല്ലാ കർഷകർക്കും ഇത് സാധിക്കില്ല. ലൈസൻസുള്ള തോക്കുള്ള വരും തോക്കുപയോഗിക്കാനറിയുന്നവരും കുറവാണ്.കാട്ടുപന്നികളെ കൃഷിയിടത്തിൽ നിന്നകറ്റാൻ ഏറ്റവും ലളിതമായ മാർഗം കൃഷിയിടത്തിൻ്റെ അതിരുകളിൽ ചെത്തിക്കൊടുവേലിനടുകയാണ്.ഒരു വള്ളിച്ചെടിയാണ് ചെത്തിക്കൊടുവേലി. ഇവയുടെ വേരുകളിൽ ഉള്ള നീര് പൊള്ളുന്നതും നീറ്റലുണ്ടാക്കുന്നതുമാണ്.കാട്ടുപന്നിയുടെ മൂക്കിൽ ഇവ പറ്റിയാൽ പൊള്ളലുണ്ടാകും. പന്നികൾ മണ്ണ് കുത്തിമറിക്കുമ്പോൾ വേര് പൊട്ടുകയും പന്നികൾക്ക് പൊള്ളലേൽക്കുകയും ചെയ്യും. അതു കൊണ്ട് ചെത്തിക്കൊടുവേലിയുള്ളയിടത്ത് പന്നിവരില്ല. ഈ മാർഗം ഫലപ്രദമാണെന്ന് ഇവ നട്ട കർഷകർ പറയുന്നു. ഏയ്ഞ്ചൽ നിറ്റ്സ സെബാസ്റ്റ്യൻ, അഞ്ചാം തരം വിദ്യാർഥി, ജെ.എം.യു.പി.സ്കൂൾ, ചെറുപുഴ

March 01
12:53 2022

Write a Comment