SCHOOL EVENTS

Seed Club

ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനത്തി൯റ ഭാഗമായി വെങ്ങര ഹിന്ദു എല് പി സ്കൂല് സ്വീഡ് ക്ളബ്ബി൯റെ ഉദ്ഘാടനവും പ്രകൃതിസംരക്ഷണക്ലാസും സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകനും അധ്യാപകനുമായ ശ്രീ കുഞ്ഞികൃഷ്ണ൯ അരയന്പത്ത് ക്ളാസെടുത്തു. നാട്ടുമാഞ്ചോട്ടില് പദ്ധതിയുടെ ഭാഗമായി മൈമൂനത്ത്. എ എന്ന രക്ഷിതാവ് ഒരുക്കിയ 200ലധികം നാട്ടുമാവി൯ തൈകള് കുട്ടികള്ക്ക് വിതരണം ചെയ്യുകയും സീഡ് പദ്ധതിയുടെ ഭാഗമായി 41ഇനം നാട്ടുമാങ്ങയിനങ്ങള് ശേഖരിച്ച് മുഖ്യമന്ത്രിയില് നിന്ന് സമ്മാനം ഏറ്റുവാങ്ങിയ മൈമൂനത്തിനെ ഉപഹാരം നല്കി ആദരിച്ചു. സ്കൂള് പറന്പില് നാട്ടുമാവി൯തൈകള് നട്ടുപിടിപ്പിച്ചു.

July 31
12:53 2017

Write a Comment