ആൽമര മുത്തശ്ശിയെ ആദരിച്ചു തട്ടയിൽ എസ് കെ വി യു പി എസ് സീഡ് ക്ളബ്ബ്
തട്ടയിൽ എസ് കെ വി യു പി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 100 വർഷത്തിൽ അധികം കാല പഴക്കം ചെന്ന ആൽമര മുത്തശ്ശിയെ ആദരിക്കുകയും വൃക്ഷ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്ത . രാവിലെ സ്‌കൂളിൽ നിന്നും ആരംഭിച്ച വൃക്ഷ സംരക്ഷണ സന്ദേശ യാത്രയുടെ സമാപനം ആയിട്ടാണ് കീരുകുഴി ജംക്ഷനിലെ പഴക്കം ചെന്ന ആൽമര മുത്തശ്ശിയെ പൂമാല ഇട്ട് ആരാധിക്കുകയും ആൽമര ചുവട്ടിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തുകയും ചെയ്തു
August 12
12:53
2017


