SCHOOL EVENTS

Chakka Mahothsavam

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ ചക്കയുടെ ഔഷധ ഗുണവും, ചക്ക മനുഷ്യന്റെ ജീവിത നിലനില്പിൽ ഉണ്ടാക്കിയ സ്വാധീനവും വെളിപ്പെടുത്താൻ ഉപകരിക്കുന്നതായിരുന്നു ഈ പ്രദർശനം. ചക്ക കൊണ്ടുണ്ടാക്കിയ ചക്ക പ്രഥമൻ, ചക്ക പുഴുക്ക്, ചക്ക ഹൽവ, ചക്ക കട്ലറ്റ്, പായസം, ചക്ക ലഡു, ചക്ക ചിപ്സ്, ചക്ക വരട്ടി തുടങ്ങി ഏകദേശം 50 ൽ പരം വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിലെ വിഭവങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും പുതിയ അനുഭവങ്ങൾ ഉണ്ടാക്കി. മുനിസിപ്പൽ കൗൺസിലർ കെ. വി . കരുണാകരൻ പഴുത്ത ചക്ക മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കലാശ്രീധർ, സീഡ് കോ- ഓർഡിനേറ്റർ പി പ്രസീത ടീച്ചർ, അദ്ധ്യാപകരായ എം. ശ്രീരാമൻ, പുഷ്പലത. കെ , എം. ഡി. സുരേഷ് കുമാർ, ടി ഇ സുധാമണി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

September 06
12:53 2017

Write a Comment