SCHOOL EVENTS

Nattarivu

നാട്ടറിവുമേള നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ “നാട്ടറിവു മേള” നടത്തി. മേളയിൽ 100 ൽ പരം ഔഷധസസ്യങ്ങളും, 50 ഓളം വരുന്ന ഔഷധങ്ങളുടെ പ്രദർശനവും നടന്നു. ഇതിനു പുറമെ ഇലക്കറികൾ അടക്കമുള്ള നാടൻ വിഭവങ്ങളുടെ രുചിക്കൂട്ടായ്മയും മണ്മറങ്ങുപോയ 100 ൽ പരം പഴയകാല വീട്ടുപകരണങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും പ്രദര്ശിപ്പിക്കുകയുണ്ടായി. മേളയുടെ ഉദ്ഘടാനം പ്രശസ്ത എഴുത്തുകാരനും പരിസ്ഥിപ്രവർത്തകനുമായ ഡോ. അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലഘട്ടത്തിൽ വർഷങ്ങൾക്കപ്പുറത്തുള്ള മനുഷ്യരുടെ യഥാർത്ഥ ജീവിതം എന്തായിരുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുവാനും പരിസ്ഥിതിസംരക്ഷണത്തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഡോ. അംബിക സുധൻ മാങ്ങാട് ഉദ്ബോധിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് കലാശ്രീധർ അധ്യക്ഷയായി . മുനിസിപ്പൽ കൗൺസിലർ കെ.വി .കരുണാകരൻ , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഡോ. എസ് എം വാസുദേവൻ , പി .പ്രദീപ് കുമാർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു . സീഡ് കോ -ഓർഡിനേറ്റർ പി. പ്രസീത ടീച്ചർ സ്വാഗതവും പി. വി. വിഷ്ണുപ്രിയ ടീച്ചർ നന്ദിയും പറഞ്ഞു .

September 06
12:53 2017

Write a Comment