CRADLE FOR TURTLES

അഴീക്കല്‍ തീരത്ത് കടലാമ മുട്ടകള്‍ കണ്ടെത്തി ; സംരക്ഷണമൊരുക്കി നാട്ടുകാര്‍

അഴീക്കല്‍ ബീച്ചിന് സമീപത്തുനിന്ന് കടലാമ മുട്ടകള്‍ കണ്ടെത്തി. മൊത്തം 44 മുട്ടകളാണുള്ളത്. നാട്ടുകാരുടെ സഹകരണത്തോടെ അഴീക്കല്‍ സമിതിമുക്കിന് സമീപം കടല്‍തീരത്ത് പൂഴിമണ്ണില്‍ പ്രകൃദത്തരീതിയില്‍ മുട്ട വിരിയിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
കടലിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് കടലാമകള്‍. ഇവയെ സംരക്ഷിക്കുന്നതിന് മാതൃഭൂമിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായി ആലപ്പാട്ടും ജനകീയ കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. വംശനാശം നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കാമ്പയിനുകളിലൂടെ വിശദീകരിച്ചിരുന്നു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കടലാമ മുട്ടകള്‍ കണ്ടെത്തി സംരക്ഷിക്കുന്നത്.
പ്രദേശവാസികളായ സുരേഷ് വടക്കേയറ്റത്ത്, ശശിധരന്‍ തുണ്ടത്തില്‍ എന്നിവരാണ് കടലാമ മുട്ടകള്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുട്ടകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.സഞ്ജീവ്, അഴീക്കല്‍ ഗവ. എച്ച്.എസ്. പി.ടി.എ. പ്രസിഡന്റ് എസ്.സജീവന്‍, സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ ആന്റണി ഏണസ്റ്റ്, ശശികുമാര്‍ (ഷാന്റി), മാതൃഭൂമി പ്രതിനിധി ഇ.കെ.പ്രകാശ് എന്നിവര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഴീക്കല്‍ ഒന്നാംവാര്‍ഡ് അങ്കണവാടിയിലെ കുട്ടികളും പങ്കെടുത്തു.
ഒരുകാലത്ത് കടലാമകള്‍ ധാരാളം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ആലപ്പാട് തീരപ്രദേശം. തീരപ്രദേശത്തെ പൂഴിമണ്ണില്‍ മുട്ടയിട്ട് മടങ്ങുന്ന കടലാമകളും പിന്നീട് അമ്പത് ദിവസങ്ങള്‍ക്കുശേഷം മുട്ടവിരിഞ്ഞ് കുഞ്ഞുകള്‍ കടലിലേക്ക് പോകുന്നതും ഇവിടെ പതിവ് കാഴ്ചയായിരുന്നു. എന്നാല്‍ ആവശ്യമായ സംരക്ഷണം ഇല്ലാത്തത് കാരണം മുട്ടകള്‍ വിരിഞ്ഞിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍

January 13
12:53 2016

Write a Comment