CRADLE FOR TURTLES

കടല് തേടി 143 ആമക്കുഞ്ഞുങ്ങള്



കാവുഗോളി: കാത്തിരുന്ന് കാത്തിരുന്ന് കടലാമ മുട്ടകള് വിരിഞ്ഞു. ആ 143 ആമക്കുഞ്ഞുങ്ങള് മാതൃഭൂമി സീഡ് വിദ്യാര്ഥികളുടെ തലോടലേറ്റ് കടലിലേക്കിറങ്ങി. വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് 143 ഒലിവ് ടര്ട്ടില് വിഭാഗത്തില്‌പ്പെടുന്ന കടലാമക്കുഞ്ഞുങ്ങളെ കാവുഗോളി കടപ്പുറത്തുനിന്ന് കടലിലേക്ക് ഇറക്കിവിട്ടത്.
48 ദിവസം മുമ്പേ എന്.ശ്രീകാന്താണ് മുട്ടകള് കണ്ടെത്തിയതും സംരക്ഷിച്ചതും. വനംവന്യജീവി വകുപ്പിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. കാസര്‌കോട് ജി.എച്ച്.എസ്.എസ്സിലെ 15 സീഡ് വിദ്യാര്ഥികളാണ് ആമക്കുഞ്ഞുങ്ങളെ യാത്രയാക്കാന് കടപ്പുറത്ത് എത്തിയത്. ചൊവ്വാഴ്ച നാലുമണിയോടെ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു. ഒരു ആമയില്‌നിന്ന് ലഭിച്ച മുട്ട, വിരിയിച്ച കുഞ്ഞുങ്ങളാണിത്. രണ്ട് ആമകളില്‌നിന്ന് ലഭിച്ച മുട്ടകള്കൂടി സംരക്ഷിച്ചിട്ടുണ്ട്. വംശനാശം നേരിടുന്ന ഈ വിഭാഗത്തില്‌പ്പെടുന്ന ആമകള് 300 വര്ഷക്കാലം ജീവിച്ചിരുന്നതായി തെളിവുകളുണ്ടെന്ന് അധികൃതര് പറഞ്ഞു.
ഒരുമീറ്റര് നീളവും 80 കിലോയിലധികം ഭാരവും ഇവയ്ക്കുണ്ടാകാറുണ്ട്. ഒരു നിശ്ചിത കാലയളവില്‍ ഇവ കരയിലേക്ക് തിരിച്ചുവരും.
ഡിവിഷണല് ഫോറസ്റ്റ് ഓഫിസര് എ.പി.ഇംത്യാസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര് പ്രേമരാജന്, എ.ചന്ദ്രന്, ധനഞ്ജയന്, ഐത്തപ്പ ഷെട്ടി, ജെ.എസ്.അബ്ദുള്‌റഹ്മാന് എച്ച്.മൊയ്തിന്കുഞ്ഞി, കാസര്‌കോട് ഗവ. ഹയര് സെക്കന്ഡറി സ്‌കുള് സീഡ് കോഓര്ഡിനേറ്റര് പി.ടി.ഉഷ, എം.പ്രവീണ, എന്.ശ്രീകാന്ത്, മുനിര് മുണ്ടാള് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആമക്കുഞ്ഞുങ്ങളെ കടലിലിറക്കല്.









March 11
12:53 2016

Write a Comment