CRADLE FOR TURTLES

കടലാമയെ തുണച്ച മഹേഷിനെയും അനീഷിനെയും ആദരിച്ചു





ധര്‍മടം: മാതൃഭൂമി സീഡിന്റെ കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതി പ്രകാരം കടാലമമുട്ട കാത്ത ധര്‍മടത്തെ കെ.മഹേഷിനെയും പി.അനീഷിനെയും ആദരിച്ചു.
ധര്‍മടം കടലോരത്ത് നടന്ന ചടങ്ങില്‍ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി.എഫ്.ഒ. സുനില്‍ പിമഡി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ സത്യപ്രഭ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്ഷന്‍ ഫോറസ്റ്റര്‍ സുനില്‍കുമാര്‍, പി.കെ.ജയരാജ്, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി. കടലാമ മുട്ടയിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ആയിരം രൂപ പാരിതോഷികമായി നല്കുന്നുണ്ട്. ഈ വര്‍ഷം കടലാമ മുട്ടയിടുന്നത് സംബന്ധിച്ച വിവരം ആദ്യം കൈമാറിയത് മഹേഷും അനീഷുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547603832, 9656006705 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.







September 09
12:53 2016

Write a Comment