CRADLE FOR TURTLES

കടലിന്റെ മടിത്തട്ടിലേക്ക് കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

തൃപ്രയാര്‍: പാലപ്പെട്ടി ബീച്ചില്‍ കടലാമ സംരക്ഷകളുടെ സംരക്ഷണയില്‍ വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങി. വ്യാഴാഴാച വൈകീട്ട് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരുടേയും കന്യാകുമാരി ടര്‍ട്ടില്‍ ന്യൂസ് പ്രവര്‍ത്തകരുടേയും കഴിമ്പ്രം വി.പി.എം എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്തികളുടേയും സാന്നിദ്ധ്യത്തിലാണ് അന്‍പതോളം കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കിറക്കി വിട്ടത്.
പാലപ്പെട്ടി ബീച്ചില്‍ കടലാമ മുട്ടകള്‍ കന്യാകുാരി ടര്‍ട്ടില്‍ ന്യൂസ് പ്രവര്‍ത്തകരാണ് സംരക്ഷിച്ചത്. മുട്ട നായ്ക്കളും മറ്റും കൊണ്ടു പോകാതെ കാത്ത് വിരിയിച്ചതും ഇവരാണ്.
വ്യാഴാഴ്ച വൈകീട്ടാണ് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിയത്. സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.എം. പ്രേംചന്ദ്, റേഞ്ച് ഓഫീസര്‍ ബി. ജയചന്ദ്രന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ പി. വിജയന്‍, മാത്യു ജോണ്‍, എന്‍.ജി. അജിത്ത്. കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കടലാമക്കൊരു കൈത്താങ്ങ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ വി.ജി. സിന്ധു, വി.പി. കാവ്യ, കന്യാകുമാരി ടര്‍ട്ടില്‍ ന്യൂസ് ഭാരവാഹി രജീന്ദ്രന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍, പരസ്യ വിഭാഗം മാനേജര്‍ ഡി. ഹരി എന്നിവര്‍ സംസാരിച്ചു.

February 19
12:53 2016

Write a Comment