CRADLE FOR TURTLES

കൈത്തോട്ടിലിലേക്ക് കടലാമകളുടെ ഒഴുക്ക്

അകലാട് കാട്ടിലപ്പള്ളി തീരത്തും ഒലിവ് റെഡ്‌ലി കടലാമകൾ മുട്ടയിടാനെത്തി.സോഷ്യൽ ഫോരെസ്ട്രി ടർട്ടിൽ കൺസർവേഷൻ വച്ചരും ബോയ്സ് ഓഫ് അകലാട് ക്ലബ്‌ അംഗവുമായ എൻ വി ലത്തീഫ് മെമ്പർ മാരായ അബ്ദുൽ നാസർ ഉസ്മാൻ നിസാർ എന്നിവരും ടർട്ടിൽ വാക്ക് നടത്തിയപോഴാണ്‌ കാട്ടിലപ്പള്ളി ബീച്ചിൽ കടലാമ മുട്ട ഇട്ടു പോയതിന്റെ ലക്ഷ്ണങ്ങൾ കണ്ടെത്തുകയും അവ സോഷ്യൽ ഫോരെസ്ട്രി വിഭാഗത്തിന്റെ നിര്ദേശ പ്രകാരം മുട്ട ഇട്ട സ്ഥലത്ത് തന്നെ സംരക്ഷിക്കാൻ പര്യാപ്തമാണെന്ന് അറിഞ്ഞതിനെ തുടർന്ന് അവിടത്തന്നെ സംരക്ഷണ വലയം തീര്ക്കുകയും ചെയ്തു.
എടക്കഴിയൂർ സീതി സാഹിബ്‌ മെമ്മോറിയൽ എച് എസ്‌ എസ്‌ ലെ സീഡ് ടീച്ചർ കോ ഓർഡിനെറ്റർ ജെയിംസ്‌ മാസ്റ്ററുടെ നെത്രിത്വതിൽ സ്കൂൾ സീഡ് ക്ലബ്‌ അംഗങ്ങളും ബോയ്സ് ഓഫ് അകലാട് ക്ലബ്‌ അംഗങ്ങളും മാതൃഭുമിയുടെ കടലമാക്കൊരു കൈത്തോട്ടിൽ പ്രവര്ത്തകരുടെ സാനിധ്യത്തിൽ മുട്ടകൾ സംരക്ഷിച് വിരിയിച് കടലിലേക്ക് ഇറക്കി വിടുമെന്ന് പ്രതിഞ്ഞ എടുക്കുകയും ചെയ്തു.

January 20
12:53 2016

Write a Comment