CRADLE FOR TURTLES

കൈത്തൊട്ടിലിലേക്ക് കടലാമകളുടെ വരവ് തുടരുന്നു

മന്ദലാംകുന്ന്: കൈത്തൊട്ടിലിലേക്ക് കടലാമകളുടെ വരവ് തുടരുന്നു. മന്ദലാംകുന്ന്, അണ്ടത്തോട് ബീച്ചുകളിലേക്കാണ് ഒലീവ് റെഡ്‌ലി വിഭാഗത്തില്‍പെടുന്ന കടലാമകള്‍ മുട്ടായിടാനെത്തിയത്.
അണ്ടത്തോട് 88-ഉം, മന്ദലാംകുന്നില്‍ 109-ഉം മുട്ടകള്‍ ലഭിച്ചു. സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നിര്‍ദേശാനുസരണം മുട്ടകള്‍ പാപ്പാളിയല്‍ നിര്‍മിച്ചിട്ടുള്ള താല്‍ക്കാലികമായി നിര്‍മിച്ച ഹാച്ചറിയില്‍ സംരക്ഷിച്ചുവരുന്നു. 'മാതൃഭൂമിയുടെ കടലാമയ്‌ക്കൊരു കൈതൊട്ടില്‍' പദ്ധതിയുമായി കൈക്കോര്‍ത്ത് പ്രവര്‍ത്തിക്കുന്ന പാപ്പാളി ക്ലബംഗങ്ങള്‍ ടര്‍ട്ടില്‍ വാക്ക് നടത്തുന്നതിനിടെയാണ് കടലാമകള്‍ മുട്ടയിട്ടത് കണ്ടെത്തിയത്.
പാപ്പാളി ക്ലബ് അംഗങ്ങളായ കബീര്‍ അറക്കല്‍, അബ്ദുള്‍സലാം, നുറൂദ്ദീന്‍, ഷാഹു, ഷമീര്‍ എന്നിവരാണ് സംരക്ഷണ ചുമതല നിര്‍വഹിക്കുന്നതില്‍ പ്രധാനികള്‍.
'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് തൃശ്ശൂരിലെ കടലോരപ്രദേശങ്ങളില്‍ ഇതുവരെ 11 ആമകളുടെ 1000ത്തിലധികം മുട്ടകള്‍ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നു.
കടലാമയുടെ വംശത്തിന് കടുത്ത ഭീഷണി നേരിടുകയും അവയുടെ നാശം കടലിലെ മറ്റു ജീവജാലകള്‍ക്കുവരെ ഭീഷണിയാവുമെന്ന തിരിച്ചറിവാണ് 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുമായി മാതൃഭൂമി മുന്നിട്ടിറങ്ങിയത്. കടലോര പ്രദേശത്തെ സ്‌കൂളുകളിലെ മാതൃഭൂമി സീഡ് അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, കടലാമ സംരക്ഷണ യോഗങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

February 08
12:53 2016

Write a Comment