EVENTS

പ്രകൃതിസ്പന്ദനങ്ങൾനിലയ്ക്കാതിരിക്കാൻ അവലോകനയോഗം നടത്തി സീഡ് അംഗങ്ങൾ

September 01
12:53 2019

പ്രകൃതിസ്പന്ദനങ്ങൾനിലയ്ക്കാതിരിക്കാൻ അവലോകനയോഗം നടത്തി സീഡ് അംഗങ്ങൾ
വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അവലോകനയോഗം സംഘടിപ്പിച്ചു. ചോറോട് പഞ്ചായത്ത് വാർഡ് മെമ്പർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി സുഷമ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ അഷ്ക്കർ സ്വാഗതം പറഞ്ഞു. ചോറോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജയരാജൻ മുഖ്യാതിഥി ആയിരുന്നു. പരിസ്ഥിതി പ്രവർത്തകനായ വിലങ്ങിൽ പ്രസാദ് "നാം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ "-എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡണ്ട്, സുഷിൽ, മദർ പി.ടി.എ പ്രസിഡണ്ട് ഷാഹിന, അജിത, അനൂപ്, സാരംഗ് എന്നിവർ സംസാരിച്ചു.സ്റ്റുഡൻൻ്റ് സീഡ് കൺവീനർ യുക്ത നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
അവലോകന യോഗത്തിൽ ചുറ്റുപാടും നാം നേരിടുന്ന പ്രധാന മൂന്ന് പരിസ്ഥിതി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു.കൂടാതെ പ്രളയത്തിൻ്റെ അനന്തരഫലമായി ഉണ്ടായ മാറ്റങ്ങൾ മനസിലാക്കി. കുട്ടികളിലും, സമൂഹത്തിലും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രവർത്തനത്തിൻ്റെ ഉദ്ദേശ്യം. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പോരാടാനും, അധികൃതരിൽ എത്തിക്കാനും ഉള്ള നടപടികൾ സ്വീകരിക്കുമെന്നും സീഡ് അംഗങ്ങൾ ആഹ്വാനം ചെയ്തു.

Write a Comment

Related Events