EVENTS

ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

June 06
12:53 2025

ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

ആറളം ഫാം: ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു.പ്രഥമാദ്ധ്യാപിക കെ.എം.ലത ഇലയൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഇലയൊപ്പ് പൂർത്തിയാക്കി. സീഡ് കോർഡിനേറ്റർ എം.കെ. പുഷ്പ പരിസ്ഥിതി സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതിഗാനം ആലപിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരവും, പോസ്റ്റർ രചനയും നടത്തി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സീഡ് അംഗങ്ങളായ അംനീത് കൃഷ്ണ, കെ.എസ്.അനാമിക, ആർ.രഞ്ജിഷ് അദ്ധ്യാപകരായ
ഇ.പി.അനഘ, പി.നൗഷാദ്, നിതിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Write a Comment