CRADLE FOR TURTLES

വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ

ചാവക്കാട്: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് ആരംഭിച്ച കടലാമക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായി മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചാവക്കാട് മേഖല ശില്പശാല നടത്തി.ചാവക്കാട് കടല്‍ത്തീരം കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രമാണെന്നും രാത്രി കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളുടെ ഇടപെടല്‍ കടലാമകളുടെ പ്രജനനത്തിന് ഭീഷണിയാകുമെന്നും ശില്പശാലയില്‍ ക്ലാസ്സെടുത്ത ഗ്രീന്‍ ഹാബിറ്റേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ജെ. ജയിംസ് പറഞ്ഞു. കടലാമകളുടെ പ്രജനനത്തിന് കടപ്പുറങ്ങളെ തയ്യാറാക്കുന്നതിന് വിദ്യാര്‍ത്ഥികളും കടലോരവാസികളും തയ്യാറാണെന്ന് പ്രതിജ്ഞയെടുത്തു.ചാവക്കാട് കടപ്പുറത്തെ കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.ശില്പശാലയില്‍ തീരദേശത്തെ വിദ്യാലയങ്ങളില്‍നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.മാതൃഭൂമി തൃശ്ശൂര്‍ യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. അബ്ദുള്‍ കലാം, പി.ടി.എ. പ്രസിഡന്റ് കെ.എം. അലി, പ്രധാനാധ്യാപിക ഒ.കെ. സതി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.പി. മറിയക്കുട്ടി, ഫോറസ്റ്റ് തൃശ്ശൂര്‍ റേഞ്ച് ഓഫീസര്‍ എം.എസ്. നന്ദകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി ഫരീദ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.എസ്. രാജു സ്വാഗതവും മാതൃഭൂമി ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണി എം.ടോം നന്ദിയും പറഞ്ഞു.

October 21
12:53 2015

Write a Comment