ലൂർദ്ദിപുരം സ്കൂളിൽ ശേഖരിച്ച പ്ലാസ്റ്റിക് മാത്യഭൂമി സീഡ് ഏറ്റുവാങ്ങി
മാത്യഭൂമി സീഡ് ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ലൂർദ്ദിപുരം സെൻ്റ് ഹെലൻസ് ഹയർസെക്കൻഡറി സ്കൂളിൽ ശേഖരിച്ച പ്ലാസ്റ്റിക് മാത്യഭൂമി സീഡ് സായി ഗ്രാമത്തിന്ന് കൈമാറി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ ശേഖരിച്ച 286 ചാക്ക് പ്ലാസ്റ്റിക് ശേഖരമാണ് സീഡ് ഏറ്റടുത്തത്. പ്ലാസ്റ്റിക് മാത്യഭൂമിക്ക് കൈമാറുന്ന ചടങ്ങ് കോവളം എം.എൽ.എ. എം. വിൻസെൻ്റ് ഫ്ളാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രവി, പഞ്ചായത്ത് അംഗം പ്രസന്ന, ആർ. ശിവകുമാർ, പ്രിൻസിപ്പൽ എൽസമ്മാതോമസ്, സിസ്റ്റർ ട്രീസാസിറിയക്ക്, സിസ്റ്റർ ലാലിജോൺ, മാത്യഭൂമിസീഡ് കോർഡിനേറ്റർ സിസ്റ്റർ ഷീജാ ജേക്കബ് സീഡ് പ്രവർത്തനം നടത്തിയ വിദ്യാർ്തഥികൾ അദ്ധ്യാപകർതുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരംകുളം പഞ്ചായത്തിൽ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ സിസിറ്റർ ഷീജാജേക്കബിൻെ്റ നേത്യത്വത്തിൽ വ്യത്തിയാക്കി. ചാക്കുകളിൽ നിറച്ചാണ് സീഡ്ന്ന് നൽകിയത്.