"അന്നം അമൃതം'' പദ്ധതിക്ക് തുടക്കമായി.
July 12
12:53
2017
ചിങ്ങപുരം വൻമുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ "സീഡ് അന്നം അമൃതം" പദ്ധതിക്ക് തുടക്കമായി.
ഇടവേള ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പി.ടി.എ യുടെ സഹകരണത്തോടെ വൈവിധ്യവത്കരിക്കുന്നതോടൊപ്പം ഓരോ ദിവസവും ഉച്ചഭക്ഷണ സമയത്തും, ഇടവേള ഭക്ഷണ സമയത്തും പുറത്ത് വീഴുന്ന ചോറ് മണികളും ഭക്ഷ്യധാന്യങ്ങളും പ്രത്യേക റജിസ്റ്റർ ചെയോഗിച്ച് ഓരോ ക്ലാസ്സും സന്ദർശിച്ച് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ എണ്ണി നോക്കി അതാത് ദിവസങ്ങളിൽ രേഖപ്പെടുത്തും.ഓരോ ദിവസവും ഓരോ ക്ലാസിലെയും മികച്ച കുട്ടിയെയും കണ്ടെത്തുന്ന വിപുലമായ ഭക്ഷണ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മാസാവസാനം മികച്ച ഭക്ഷണ ക്രമം പാലിച്ച ക്ലാസിനും, കുട്ടിക്കും പ്രത്യേക അസംബ്ലിയിൽ സമ്മാനദാനം നടത്തും.