ഡോക്ടേഴ്സ് ദിനാചരണം
ജനകീയ ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ആതുരസേവന രംഗത്ത് മാതൃകയായ ജനകീയ ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം. ആലപ്പുഴ ഗവ. ടി ഡ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും കമ്മ്യൂണിറ്റി മെഡിസിൻ മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്, കാർഡിയോളജി വിഭാഗം അസി.പ്രൊഫസറും മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായ എ.അബ്ദുൾ സലാം എന്നിവരെയാണ് ആദരിച്ചത്... മന്തുരോഗ നിവാരണം,കുട്ടനാട്ടിലെ വർദ്ധിച്ചു വരുന്ന കാൻസർ രോഗങ്ങൾ, സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഇവയിലൂടെ ഡോ. സൈറു ഫിലിപ്പ് ജനഹൃദയങ്ങളിൽ ഇടം നേടി... സാന്ത്വന പരിചരണ രംഗത്തെ സേവന പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിദ്ധ്യമായ ഡോ.അബ്ദുൽ സലാം ആതുരസേവന രംഗത്തെ മികച്ച മാതൃകയാണ്.. ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച നീർക്കുന്നം എസ്. ഡി.വി. ഗവ. യു.പി. സ്ക്കൂളിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. സീഡ് പ്രവർത്തകരായ കുട്ടികൾ ഡോക്ടർമാരെ പൊന്നാടയണിയിച്ച് പുസ്തകവും സമ്മാനിച്ചു.ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. എസ്. എം.സി. ചെയർമാൻ. ഐ. ഷെഫീക്ക് അധ്യക്ഷനായി. പ്രഥമാധ്യാപകൻ എസ്. മധുകുമാർ, എസ്.എം.സി. വൈസ് ചെയർമാൻ കെ.കുഞ്ഞുമോൻ, സ്ക്കൂൾ സീഡ് കോർഡിനേകർ എസ്. സുരേഷ് കുമാർ വിദ്യാർത്ഥി പ്രതിനിധികളായ സഫ് ന സമദ്, എ.അലീന എന്നിവർ പ്രസംഗിച്ചു