നാടിന്റെ ഡോക്ടര്‍ക്ക് മാതൃഭൂമി സീഡിന്റെ സ്നേഹാദരം
നാടിന്റെ ഡോക്ടര്‍ക്ക് മാതൃഭൂമി സീഡിന്റെ സ്നേഹാദരം
രാജപുരം: നാടിന്റെ ഡോക്ടര്‍ക്ക് മാതൃഭൂമി സീഡിന്റെ സ്നേഹാദരം. കഴിഞ്ഞ 38 വര്‍ഷക്കാലമായി മലയോരത്തിന്റെ സ്പന്ദനമറിഞ്ഞ് രോഗികള്‍ക്ക് സാന്ത്വനമായ രാജപുരത്തെ ഡോ.എം.എ.സമദിനെയാണ് ഹരിത കേരള മിഷന്റെയും കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെയും സഹകരണത്തോടെ ആദരിച്ചത്. ജുലൈ-ഒന്ന് ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ ആദരിക്കല്‍ ചടങ്ങ് ഹരിതമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിക്കുകയും ഡോ.സമദിനെ ആദരിക്കുകയും ചെയ്തു. ഡോ.എം.എ.സമദ്, പ്രഥമാധ്യാപകന്‍ ഷാജി ഫിലിപ്പ്, എസ്.എം.സി.ചെയര്‍മാന്‍ ബി.അബ്ദുള്ള, ബിജി ജോസഫ്, പി.ജി.പ്രശാന്ത്, അനില്‍ കുമാര്‍ ഫിലിപ്പ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍, മാതൃഭൂമി ലേഖകന്‍ ജി.ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.