പുനലൂർ :മാതൃഭൂമി സീഡ് അധ്യാപക ശില്പശാല Posted By : Klmadmin
July 18
12:53
2018
കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി നടത്തിവരുന്ന 'സീഡ്' പദ്ധതിയില്‍ പുനലൂര്‍ നഗരസഭയും പങ്കാളിയാവുമെന്ന് ചെയര്‍മാന്‍ എം.എ.രാജഗോപാല്‍. മികച്ച പ്രവര്‍ത്തനം നടത്തുന്ന, നഗരസഭാ പരിധിയിലെ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കും. ഇതിനായി എല്ലാ സ്‌കൂളുകളില്‍ 'ഹരിത ഡയറി' നല്‍കണം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഉതകുംവിധം കുട്ടികള്‍ നടത്തുന്ന എന്ത് പരിപാടിയും ഈ ഡയറിയില്‍ കുറിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കുന്നതിന് എല്ലാ സ്‌കൂളിലും പ്രത്യേകം പെട്ടിയും ഇത് വേര്‍തിരിക്കുന്നതിനുള്ള സൗകര്യവും നല്‍കാം.