'ഒാര്‍മ്മകളിലെ രുചി' 101തരം ചമ്മന്തികള്‍
'ഒാര്‍മ്മകളിലെ രുചി' 101തരം ചമ്മന്തികള്‍
...................................
നാടിന്റെ നന്മയും രുചിയും മായാതെ കാത്തുസൂക്ഷിക്കുന്ന ചില നാട്ടുവിഭവങ്ങള്‍ പുതു തലമുറ വിട്ടകലുന്നുവോ എന്ന ചോദ്യത്തിനുത്തരമായിരുന്നു രാജീവ്ഗാന്ധി മെമ്മോറിയല്‍ HSSലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചമ്മന്തി ഫെസ്റ്റ്. മാറുന്ന ഭക്ഷണരീതിയിലും രുചിയിലും 101തരം നാടന്‍ ചമ്മന്തികളാണ് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഫെസ്റ്റില്‍ അവതരിപ്പിക്കപ്പെട്ടത്.ആരോഗ്യത്തിന് ഗുണകരമായ മുത്തള്‍ ചമ്മന്തി, കേരറ്റ് ചമ്മന്തി, കൊപ്ര ചമ്മന്തി, കീഴാര്‍നെല്ലി ചമ്മന്തി,ആപ്പിള്‍ചമ്മന്തി,ഡ്രെെഫ്രൂട്ട് ചമ്മന്തി, ഉണക്കമാങ്ങ ചമ്മന്തി തുടങ്ങി പല നിറത്തിലും രുചിയിലുമുള്ള ചമ്മന്തികള്‍ അണിനിരത്തിയപ്പോള്‍ അദ്ധ്യാപകരുടെയും കുട്ടികളുടെയും രുചിസങ്കല്‍പ്പങ്ങളില്‍ ചമ്മന്തി സ്ഥാനം പിടിച്ചു. രാവിലെ 10:30ന് സ്കൂളിനടുത്തുള്ള കുഞ്ഞുപാത്തുമ്മ ചമ്മന്തി രുചിച്ചുകൊണ്ട് ചമ്മന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ എ.കെ പ്രേമദാസന്‍, H.M സി.പി സുധീന്ദ്രൻ, കണ്ണൂര്‍ ജില്ലാ സീഡ് കോര്‍ഡിനേറ്റര്‍ ബിജിഷ, അദ്ധ്യാപകരായ പി.വി ഗീത, കെ. അനില്‍കുമാര്‍, രാജീവ് പാനുണ്ട, സി. വി ജലീല്‍,സ്കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ ഡോ.പി ദിലീപ് എന്നിവര്‍ സംസാരിച്ചു.
ഫെസ്റ്റ് ഒരുക്കിയിരുന്ന ഹാളിലേക്കുള്ള പ്രവേശന കവാടത്തിലെ വ്യത്യസ്തത സന്ദര്‍ശകരെ ഏറെ വിസ്മയപ്പെടുത്തി.
ഗ്രാമത്തിലെ ചായക്കടയെ പോലെ ഒരുക്കിയ കവാടത്തില്‍ കയറി ചായക്കടക്കാരന്റെ വേഷത്തിലുള്ള സീഡംഗങ്ങളുടെ കെെയില്‍നിന്നും കപ്പയും കാപ്പിയും വാങ്ങിയാണ് സന്ദര്‍ശകര്‍ 101തരം ചമ്മന്തികളെ അറിയാന്‍ ഹാളിലേക്ക് കയറിയത്.കപ്പയും കാപ്പിയും ചമ്മന്തിയും കഴിച്ച് 101തരം ചമ്മന്തികളും ചേരുവകളും മനസിലാക്കിയാണ് സന്ദര്‍ശകര്‍ പുറത്തിറങ്ങിയത്,ഫെസ്റ്റിന്റെ പ്രവേശന വഴിയില്‍ പഴമയിലേക്ക് ഒരെത്തിനോട്ടം എന്നരീതിയില്‍ സീഡംഗം സിദ്ധാര്‍ത്ഥ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും,സ്ക്രീനില്‍ പല തരത്തിലുള്ള ചമ്മന്തികളും, ചേരുവകളും ഉണ്ടാക്കുന്നവിധവും എഴുതി പ്രദര്‍ശിപ്പിച്ചതും ചമ്മന്തി ഫെസ്റ്റിനെ ഏറെ ആകര്‍ഷകമാക്കി.
സന്ദര്‍ശന പാസ്സ് ഏര്‍പ്പെടുത്തിയതിലൂടെ ലഭിച്ച തുക കൂത്തുപറമ്പ് സ്നേഹനികേതനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വാങ്ങിച്ചു നൽകും
ഒാര്‍മ്മകളിലെ രുചി...... ചമ്മന്തി ഫെസ്റ്റിൽ
സന്ദര്‍ശന പാസ്സ് ഏര്‍പ്പെടുത്തിയതിലൂടെ ലഭിച്ച തുക കൂത്തുപറമ്പ് സ്നേഹനികേതനിലെ അന്‍പത്തഞ്ചോളം അന്തേവാസികള്‍ക്ക് വലിയപെരുന്നാള്‍ദിനത്തില്‍ സീഡ് ക്ലബ്ബ്അംഗങ്ങള്‍ പുതുവസ്ത്രം സമ്മാനിച്ചു.
വാര്‍ദ്ധക്യത്തിലെ വല്ലായ്മകളെ മറികടക്കാന്‍ ജീവിതത്തിലെ നല്ല നിമിഷങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്ന വയോധികര്‍ക്കിടയിലേക്ക് സീഡ് ക്ലബ്ബ് അംഗങ്ങള്‍ എത്തിയപ്പോള്‍ അവരുടെ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പര്‍ശം അമ്മമാര്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാനുള്ള മറ്റൊരവസരമായിരുന്നു.സീഡ് ക്ലബ്ബംഗമായ സിദ്ധാര്‍ത്ഥ് നിമിഷങ്ങള്‍ക്കുള്ളില്‍ അന്തേവാസികളിലൊരാളായ കല്ല്യാണിയമ്മയുടെ ചിത്രം വരക്കുകയും അവര്‍ക്കു സമ്മാനിക്കുകയൂം ചെയ്തു .
അദ്ധ്യാപകരായ ഷീജ, യു. കെ സമർസെൻ, വി.കെ ഷാജിത്ത്, സീഡ് കോഓർഡിനേറ്റർ ഡോ. പി ദിലീപ്,സീഡ് ലീഡര്‍ അര്‍ഷിനഹാരിസ്,അംഗങ്ങളായ ശ്രിതുരാജ്, ആകാശ്, തേജുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.