EVENTS

ലോക ഓസോൺദിനം ഭൂമിക്കൊരു കവചമൊരുക്കി കുട്ടികളുടെ ഓർമ്മപ്പെടുത്തൽ

September 17
12:53 2018

പൊയിനാച്ചി: പ്രളയദുരന്തത്തിന് പിന്നാലെ ഇനി വരൾച്ചാദുരിതം കൂടി കാണേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലുമായി ഭൂമിക്ക് പ്രതീകാത്മകകവചമൊരുക്കി ലോക ഓസോൺ ദിനാചരണം. മാതൃഭൂമി സീഡ് ക്ലബും ഹരിത കേരള മിഷനും ചേർന്ന് പൊയിനാച്ചി ഭാരത് യു.പി.സ്കൂളിലാണ് പരിപാടി നടത്തിയത്. സൂര്യതപമേറ്റ് മനുഷ്യരും മൃഗങ്ങളും തളർന്നുവീഴുന്നതും ധ്രുവപ്രദേശങ്ങളിൽ പോലും ചൂട് കൂടുന്നതിന്റെയും കാരണങ്ങൾ സീഡ് അംഗങ്ങൾ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു. നമ്മുടെ കർമ്മഫലമാണ് ഇതെന്ന മുന്നറിയിപ്പിനൊപ്പം ഓസോൺ പാളിയിൽ സുക്ഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും
കുറയ്ക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾ എടുത്തുകാട്ടി.
ഇ.അതുൽ രാജ്, കെ. ഭഗത് കൃഷ്ണ, പി.ശ്രീനന്ദന, ഷർമ്മിത്ത് ജി.നാഥ്, ആർദ്രാ വാസു എന്നീ സീഡംഗങ്ങളാണ് ഓസോൺ സംരക്ഷണത്തിൽ സമൂഹം ചെയ്യേണ്ട കരുതലുകളെപ്പറ്റി ആവിഷ്കാരം നടത്തിയത്. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.പ്രസിഡൻറ് ഗിരീഷ് വിളക്കുമാടം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.ബാലചന്ദ്രൻ ,സീഡ് എക്സിക്യൂട്ടീവ് ഇ.വി.ശ്രീജ,
സ്കൂൾ കോഓർഡിനേറ്റർ കെ. നളിനാക്ഷി, ടി.ജയശ്രീ, കെ.രശ്മി, കെ.പ്രശാന്തിനി, കെ.സൗമ്യ എന്നിവർ പങ്കെടുത്തു.


Write a Comment

Related Events