കെ.കെ.പി.എം യു.പിസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത നാട്ടുമാവിൻതൈകളുമായി ക്ലബ്ബ് അംഗങ്ങൾ
September 20
12:53
2018
വരിഞ്ഞം :കെ.കെ.പി.എം യു.പിസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത നാട്ടുമാവിൻതൈകളുമായി ക്ലബ്ബ് അംഗങ്ങൾ
കൊല്ലം: നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി വരിഞ്ഞം കെ.കെ.പി.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് നാട്ടുമാവിൻതൈകൾ വിതരണം ചെയ്തു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ തന്നെ വിത്ത് കിളിർപ്പിച്ചാണ് തൈകൾ തയ്യാറാക്കിയത്. നാട്ടുമാവുകളെ സംരക്ഷിക്കുക, നട്ടുവളർത്തൽ പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ കോമ്പൗണ്ടിൽ അൻപതിൽപരം നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നുണ്ട്. പ്രഥമാധ്യാപിക ജി.ജയശ്രീ, സീഡ് കോർഡിനേറ്റർ സി.ദീപാകുമാരി എന്നിവർ സംസാരിച്ചു.