ഉച്ചഭക്ഷണം വിഷരഹിതമാക്കാൻ ജൈവ പച്ചക്കറികൃഷി പദ്ധതിയുമായി സീഡ് ക്ലബ്ബ്
ഉച്ചഭക്ഷണം വിഷരഹിതമാക്കാൻ ജൈവ പച്ചക്കറികൃഷി പദ്ധതിയുമായി സീഡ് ക്ലബ്ബ്
കരുനാഗപ്പള്ളി ഉച്ചഭക്ഷണം വിഷരഹിതമാക്കാൻ ജൈവ പച്ചക്കറികൃഷി പദ്ധതിയുമായി കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്.
സ്‌കൂളിന് സമീപത്തെ ഇരുപതോളം വീടുകളിലാണ് സീഡ് ക്ലബ്ബും സ്‌കൂളിലെ വി.എച്ച്.എസ്.സി. വിഭാഗം എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കുന്നത്. ഒരു വീട്ടിൽ ഒരിനം പച്ചക്കറി മാത്രമാണ് കൃഷി ചെയ്യുക. പുള്ളിമാൻ റസിഡന്റ്‌സ് അസോസിയേഷനും കുടുംബശ്രീയും കുട്ടികൾക്ക് സഹായമായി പ്രവർത്തിക്കും. വെണ്ട, വഴുതന, പടവലം, മുളക്, തക്കാളി, പയർ, കോവൽ എന്നീ പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യുന്നത്.
വിവിധ കൃഷിയിടങ്ങളിലായാണ് കൃഷി ചെയ്യുന്നത്. വിഷരഹിത പച്ചക്കറികൃഷിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എം. ശോഭന നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർ ശക്തികുമാർ, പി.ടി.എ. പ്രസിഡന്റ് ജി.പി. വേണു, വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ എസ്. സജി, ഉപപ്രഥമാധ്യാപകൻ രാജേന്ദ്രൻ, സീഡ്ക്ലബ്ബ് പ്രസിഡന്റ് അതിഥി എസ്. അനിൽ, സെക്രട്ടറി കൃഷ്ണജിത്ത്, പ്രോഗ്രാം ലീഡർ മുഹമ്മദ് നുസൈബ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷൈല, അധ്യാപകരായ അജയകുമാർ, ഷാലികുമാർ, അംജാദ്, പ്രദീപ്, സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.