EVENTS

ഓസോൺ പാളിയുടെ പ്രാധാന്യത്തെ ഓർമിപ്പിച്ച് മാതൃഭൂമി സീഡും ഹരിതമിഷനും ചേർന്ന് ഓസോൺ ദിനാചരണം

September 20
12:53 2018

എഴുകോൺ : ഓസോൺ പാളിയുടെ പ്രാധാന്യത്തെ ഓർമിപ്പിച്ച് മാതൃഭൂമി സീഡും ഹരിതമിഷനും ചേർന്ന് ഓസോൺ ദിനാചരണം നടത്തി.എഴുകോൺ വിവേകോദയം സംസ്‌കൃത സ്‌കൂളിൽ നടന്ന ദിനാചരണം ഹരിതമിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്.ഐസക് ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജെ.ജീജ അധ്യക്ഷത വഹിച്ചു.ഹരിതമിഷൻ ആർ.പി.മുഹമദ് ശുഹൈബ്, സ്‌കൂൾ സീഡ് കോഓർഡിനേറ്റർ ബി.ബിനു,അധ്യാപകരായ ജോർജ് മാത്യൂ,ബിനോ.പി തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതി പഠന ക്ലാസും ബോധവത്കരണ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.അൻപതിൽ പരം വൃക്ഷതൈകൾ ചടങ്ങിൽ വിതരണം ചെയ്തു.സ്‌കൂളിൽ സീഡ് യൂണിറ്റ് നട്ടുവളർത്തുന്ന വൃക്ഷങ്ങളുടെ പരിപാലന അവലോകനവും ചടങ്ങിൻറെ ഭാഗമായി നടന്നു.


Write a Comment

Related Events