സീഡ് വിഷരഹിത ലോകത്തിന്റെ വിത്ത് പാകുന്നു'
തച്ചങ്ങാട്: വിഷരഹിതമായ ഭക്ഷ്യസംസ്‌കാരത്തിന് വിത്ത് പാകുന്ന സവിശേഷമായ ഇടപെടലാണ് മാതൃഭൂമി സീഡിന്റെതെന്ന് കാസകോ ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നമ്പീശന്‍ വിജയേശ്വരി പറഞ്ഞു. മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്ത് വിതരണോദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. ജൈവകൃഷിയിലൂടെ സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിന്റെ ആവശ്യകത വരുംതലമുറയിലേക്ക് പകരുകയും അവരിലൂടെ തന്നെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സമഗ്രമായ മാതൃകയാണ് മാതൃഭൂമി സീഡ് - അവര്‍ പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് കെ .ഉണ്ണികൃഷ്ണ൯ പൊടിപ്പള്ളം അധ്യക്ഷത വഹിച്ചു. സീഡ് പദ്ധതിയുടെ പങ്കാളിയായ ഫെഡറൽ ബാങ്ക് ഉദുമ ബ്രാഞ്ച് ഹെഡ് ടി.കെ.നിതി൯ മുഖ്യാതിഥിയായി. സ്കൂൾ പ്രഥമാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് എ.വിജയകുമാര൯ നായർ, മദർ പി ടി എ പ്രസിഡന്റ് സുജാ ബാലൻ ,എസ് .എം .സി ചെയർമാൻ ടി .വി നാരായണൻ ,സീഡ് കോർഡിനേറ്റർ കെ.പി.മനോജ് തുടങ്ങിയവർ സംസാരിച്ചു.