EVENTS

ഗാന്ധിജയന്തി ദിനാചരണവും ഹരി തോത്സവവും സംഘടിപ്പിച്ചു

October 06
12:53 2018

കാലിച്ചാനടുക്കം : ഗാന്ധി വരയും ജൈവ വൈവിധ്യരജിസ്റ്റർ പുതുക്കലുമായി ഹരി തോത്സവം നടത്തി കാലിച്ചാനടുക്കത്തെ കുട്ടികൾ.കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂൾ സീഡ് ക്ലബ്ബിന്റെയും ഹരിത ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ഹരി തോത്സവവും സംഘടിപ്പിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം .പി സുബ്രഹ്മണ്യൻ ഹരി തോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് സ്ക്കൂൾ അക്കാഡമിക് മാസ്റ്റർ പ്ലാൻ പ്രവർത്തന രേഖയുടെ പ്രകാശനം വാർഡ് മെമ്പർ ശ്രീ മുസ്തഫ തായന്നൂർ നിർവഹിക്കുകയുണ്ടായി.പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ആനന്ദൻ പേക്കടം സ്ക്കൂൾ ജൈവ വൈവിധ്യ പാർക്കിലെ നിരവധി സസ്യങ്ങളെ ഉൾപ്പെടുത്തി ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിന് നേതൃത്വം നൽകുകയും ഗാന്ധിജയന്തി ദിന പ്രതിജ്ഞയും സന്ദേശവും പകർന്ന് കൊടുക്കുകയും ചെയ്തു. രാഷ്ട്രപിതാവിനെ തത്സമയ ചിത്രം വരയിലൂടെ അധ്യാപകനും ചിത്രകാരനുമായ രവി മാസ്റ്ററും കുട്ടികളും സ്മരിച്ചത് ശ്രദ്ധേയമായി.തുടർന്ന് കുട്ടികൾ സ്ക്കൂൾ പരിസരത്തെ മാലിന്യങ്ങൾ നീക്കി. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ, സീനിയർ അസിസ്റ്റൻറ് സിബി.ബി.എസ്, സീഡ് കോർഡിനേറ്റർ വിജയകൃഷ്ണൻ.പി., സ്റ്റാഫ് സെക്രട്ടറി രവി.പി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്ത് സംസാരിച്ചു.

Write a Comment

Related Events