മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തുവിതരണോദ്ഘാടനം
October 10
12:53
2018
അഴീക്കോട്: വിഷരഹിത പച്ചക്കറി പ്രചാരണത്തിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനം മഹത്തരമാണെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.കെ.രാംദാസ് പറഞ്ഞു. മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തുവിതരണോദ്ഘാടനം അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കീടനാശിനികളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താനും ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും മാതൃഭൂമി സീഡ് ക്ലബ്ബുകൾ നിരന്തരപരിശ്രമമാണ് നടത്തുന്നത്. പ്രചാരണത്തിൽ ഒതുക്കാതെ കാർഷികരംഗത്ത് പ്രായോഗികമാക്കിയാണ് മാതൃക സൃഷ്ടിക്കുന്നത് -രാംദാസ് പറഞ്ഞു.
പ്രഥമാധ്യാപിക എൻ.ലസിത അധ്യക്ഷതവഹിച്ചു. സീഡ് പദ്ധതിയുടെ പങ്കാളിയായ ഫെഡറൽ ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഡി.സുരേന്ദ്രമോഹൻ, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് പി.ധർമൻ, ടി.സുനീത, കെ.ശശികുമാർ, രാജേഷ് വാര്യർ എന്നിവർ പ്രസം
ഗിച്ചു.