ഭക്ഷ്യമേളയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍
ഭക്ഷ്യമേളയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍
കാസര്‍കോട്: മഡോണ എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്, ജില്ലാ ഹരിത കേരളം മിഷനുമായി സഹകരിച്ച് ഭക്ഷ്യവിഭവ പ്രദര്‍ശന മേള നടത്തി. ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ ഇലക്കറികളും വാഴച്ചുണ്ടു തോരന്‍ മുതല്‍ പയറു വര്‍ഗങ്ങളുടെ നിരവധി കറികളും, വ്യത്യസ്തമായ ജ്യൂസുകള്‍, ചക്ക വിഭവങ്ങള്‍ രുചിയേറും പായസങ്ങള്‍, സലാഡുകള്‍ തുടങ്ങിയവയാണ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ സീഡ് വിദ്യാര്‍ഥികളാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പ്രഥമാധ്യാപിക സിസ്റ്റര്‍ റോഷ്‌ന സീഡ് വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. സീഡ് കോര്‍ഡിനേറ്റര്‍മാരായ സുജാത, ജോമി കെ.ജോണ്‍, സീഡ് റിപ്പോട്ടര്‍ ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്യം നല്‍കി. ജില്ലാ ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ പ്രദര്‍ശനം സന്ദര്‍ശിച്ച് വിലയിരുത്തി. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കെടുത്ത് വിഭവങ്ങള്‍ രുചിച്ച് വിദ്യാര്‍ഥികളെ പ്രത്യേകം അഭിനന്ദിച്ചാണ് അദ്ദേഹം മടങ്ങിയത്.