മാതൃഭൂമി സീഡ് : ലവ് പ്ലാസ്റ്റിക് ഒന്നാം ഘട്ട ശേഖരണം പൂർത്തിയായി
കാഞ്ഞങ്ങാട് : ഭൂമിക്ക് കാവലാളാവുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ആദ്യഘട്ട ശേഖരണം പൂർത്തിയായി .ജില്ലാ തല ഉദ്ഘാടനവും ഫ്ലാഗ് ഓഫും ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൾ ഖാദർ ഹാജി നിർവഹിച്ചു .കോളിയടുക്കം അപ്സര പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ പി .ടി .എ പ്രസിഡന്റ് എം .എ ഹാരിസ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഡോ.അൻവർ അലി ,മാതൃഭൂമി മീഡിയ സൊലൂഷൻസ് മാനേജർ ജി .ജഗതീഷ് ,മാതൃഭൂമി സെക്യൂരിറ്റി ഓഫീസർ പി .കെ ജയരാജ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി .പി .എ സിദ്ധിഖ് ,സീഡ് കോഓർഡിനേറ്റർ കെ .സതീഷ അദ്ധ്യാപകരായ കുഞ്ഞമ്പു നായർ ,രഞ്ജിനി ,നിഷ എന്നിവർ സംസാരിച്ചു .ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചു പുനരുപയോഗം നടത്താനാണ് ലവ് പ്ലാസ്റ്റിക് പദ്ധതി നടപ്പാക്കുന്നത് .സ്കൂൾ പരിസരത്തു നിന്നും വീടുകളിൽ നിന്നുമൊക്കെ സീഡ് അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ വെവ്വേറെ ചാക്കുകളിൽ സൂക്ഷിക്കും .ഘട്ടം ഘട്ടമായി മാതൃഭൂമിയും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് ഇവ പുനരുപയോഗ കേന്ദ്രങ്ങളിൽ എത്തിക്കും .ജില്ലയിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകൾ വിദ്യാനഗറിലെ പുനരുത്പ്പാദന കേന്ദ്രത്തിലെത്തിച്ചു .
Attachments area