മാതൃഭൂമി സീഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
January 04
12:53
2019
പഴയവിടുതി: മാതൃഭൂമി സീഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ പൂച്ചെടി നനച്ചു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷമി മുഖ്യാതിഥിയായി.