EVENTS

ഇടമലക്കുടിയിൽ ശിശു സൗഹൃദ സദസ് ചിത്രം - ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഇടമലക്കുടി ട്രെബൽ എൽ.പി.സ്കളിൽ സംഘടിപ്പിച്ച ശിശു സൗഹൃദ സദസ്. ഇടമലക്കുടി - പാ

January 04
12:53 2019

ഇടമലക്കുടി - പാട്ടും, ഡാൻസും, കളികളുമായി ഇടമലക്കുടി ഗവ. ട്രെബൽ എൽ.പി സ്കൂളിലെ കുട്ടികൾ ശിശുദിനം ആഘോഷിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശു സൗഹൃദ സദസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. സീഡ് ക്ലബ്ബ് അംഗം വിജു . ചാച്ചാജിയുടെ വേഷം കെട്ടി.ഹോമിയോ മെഡിക്കൽ ഓഫീസർ നസീബ ശിശു സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മോഹൻ ആണ്ടവൻകുടി
അധ്യക്ഷത വഹിച്ചു. അധ്യാപകരായ ചന്ദ്ര വർണ്ണൻ, രേഷ്മ കൃഷ്ണ എന്നിവർ സംസാരിച്ചു.

Write a Comment

Related Events