EVENTS

മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തു ചേർന്നപ്പോൾ 1200 കിലോയോളം പ്ലാസ്റ്റിക് ജില്ലയിൽ പുനഃസംസ്കരണത്തിനായി മാലിന്യ പ്ലാന്റിലെത്തിച്ചു.

January 04
12:53 2019

തൊടുപുഴ:
മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഒത്തു ചേർന്നപ്പോൾ 1200 കിലോയോളം പ്ലാസ്റ്റിക് ജില്ലയിൽ പുനഃസംസ്കരണത്തിനായി മാലിന്യ പ്ലാന്റിലെത്തിച്ചു. മാതൃഭൂമി സീഡും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് നടത്തുന്ന
"ലവ് പ്ലാസ്റ്റിക് " പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ പ്ലാസ്റ്റിക് ശേഖരിച്ചത്.

അറക്കുളം, തൊടുപുഴ
ഉപജില്ലാ കലോത്സവ നഗരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നാലാം ദിനത്തിലെ ലവ് പ്ലാസ്റ്റിക് ശേഖരണം അവസാനിച്ചു. കല്ലാനിയ്ക്കൽ സെന്റ്.ജോർജ്ജ് യു.പി.സ്ക്കൂളിൽ തൊടുപുഴ എ.ഇ.ഒ കെ.കെ വിനോദ് കുമാർ ലവ് പ്ലാസ്റ്റിക് വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഇത്തവണ കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോ കോൾ പാലിച്ചായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ അൻപത്തിനാലു സ്കൂളുകളാണ് പദ്ധതിയിൽ പങ്കാളിയായത്. രണ്ടാം ഘട്ടത്തിൽ താൽപ്പര്യമുള്ള കൂടുതൽ സ്കൂളുകളിൽ വ്യാപിപ്പിക്കും. അടിമാലി, നെടുംങ്കണ്ടം, എന്നീ പഞ്ചായത്തുകളിലെ മാലിന്യ പ്ലാന്റിലും നെടിയശാലയിലെ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിലുമാണ് പ്ലാസ്റ്റിക് പുന: സംസ്കരണത്തിനായി എത്തിച്ചത്.

Write a Comment

Related Events