EVENTS

തൃത്തല്ലൂർ യു.പി.സ്കൂളിൽ "ഓർമ്മയിലെ ഞാറ്റുവേല "

July 03
12:53 2019

പൊരിവെയിലിലും അത്യുഷ്ണത്തിലും ഒരു തുള്ളി വെള്ളത്തിനായ് ദാഹിച്ചു വലഞ്ഞ പക്ഷിമൃഗാദികളും, മരങ്ങളുംചെടികളും മഴയെ പ്രതീക്ഷിച്ച് കാത്തിരുന്ന് വലഞ്ഞ്
മഴയെത്തിയപ്പോൾ ഉണ്ടായ സന്തോഷത്തെ ഉത്സവമാക്കി മാറ്റിയ
പഴമക്കാരുടെ ആ കൃഷി പുറപ്പാടിന്റെ ഉത്സവം പുനരാവിഷ്കരിക്കുകയാണ് തൃത്തല്ലൂർ യു.പി സ്കൂളിലെ കൊച്ചു കുട്ടികൾ." "ഓർമ്മയിലെ ഞാറ്റുവേല "
അടുത്ത ആണ്ടിലെ ഭക്ഷണശേഖരണത്തിനു വേണ്ടി, കരുതലായി ഒരുക്കിവെച്ച് സൂക്ഷിക്കുന്ന വിത്തിനങ്ങളുമായി കൃഷിയിടത്തിലേക്കിറങ്ങുന്ന പൂർവ്വികരുടെ പഴമയുടെ കഥ പറയുകയാണ് കുട്ടികൾ...
കാലാവസ്ഥയെ മാത്രം പ്രതീക്ഷിച്ച് നടത്തിയിരുന്ന അന്നത്തെ കൃഷിരീതികൾ..
പട്ടിണിയും ക്ഷാമവും തലോടിയിരുന്ന അന്നത്തെ ജനങ്ങൾക്ക് കൃഷിയിറക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിന് പുനർ ജീവൻ നൽകുമ്പോൾ ,കുട്ടികളുടെ പ്രവർത്തനത്തിന് വേറിട്ട ഒരനുഭവം കൂടി ആവും
സംസ്ഥാന സർക്കാറിന്റെ വാഴ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ: പുഷ്പലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടുക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി കൃഷി ഓഫീസർ സുജീഷ് കൃഷിയിടങ്ങളിൽ കുട്ടികളുടെ പങ്ക് വിഷയത്തിൽ ക്ലാസ് എടുത്തു . ഗ്രാമ പഞ്ചായത്ത് അംഗം റീന സുനിൽ കുമാർ, പി.ടി.എ. പ്രസിഡണ്ട് എ.എ. ജാഫർ , എച്ച്.എം. സി പി.ഷീജ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് അന്യമായി കൊണ്ടിരിക്കുന്ന പഴയ കാല ഞാറ്റുവേല ചന്തയും
സൗജന്യ വിത്ത് വിതരണവും നടന്നു.

Write a Comment

Related Events