ലഹരിവിരുദ്ധ ദിനം ആചരിച്ചു
July 05
12:53
2019
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ലഹരിവിരുദ്ധ ദിനം ആചരിച്ചു. റാലി, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. പ്രഥമാധ്യാപിക ജെ.ലീന ഉദ്ഘാടനം ചെയ്തു.
സീഡ് കോ-ഓർഡിനേറ്റർ ആർ.രാജലക്ഷ്മി നേതൃത്വം നൽകി. വിദ്യാർഥി പ്രതിനിധികളായ ടി.എസ്.സാന്ദ്ര, അർച്ചനാ പ്രസാദ്, എം.മീനാക്ഷി, സാന്ദ്ര എസ്.നായർ, എസ്.ഗൗരിനന്ദന, ജോഷ്വ രാജു തുടങ്ങിയവർ സംബന്ധിച്ചു.