EVENTS

തുണിസഞ്ചികളും പേപ്പർ കവറുകളുമായി വിദ്യാർഥികൾ

July 05
12:53 2019

താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിച്ചു. പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിന് തുണിസഞ്ചികളും പേപ്പർ കവറുകളും ശീലമാക്കുകയെന്ന ആഹ്വാനത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.

ബോധവത്കരണത്തിന്റെ ഭാഗമായി അധ്യാപിക പുഷ്പയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർമിച്ച പേപ്പർ കവറുകൾ കടകളിൽ വിതരണം ചെയ്യും.

ഉപയോഗശേഷം പ്ലാസ്റ്റിക് വലിച്ചെറിയാതെ ശേഖരിച്ച് പുനർനിർമാണത്തിന് നൽകുന്ന പദ്ധതിക്കും തുടക്കംകുറിച്ചു.

പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് പേനകളും ശേഖരിച്ച് കഴുകി വൃത്തിയാക്കി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന് കൈമാറും.

പ്രഥമാധ്യാപിക സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, എ.എൻ.ശിവപ്രസാദ്, എം.എസ്.സലാമത്ത്, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

Write a Comment

Related Events