EVENTS

*പാതയോരങ്ങളിൽ "മരവിപ്ലവവുമായ് വൈക്കിലശ്ശേരി യു.പി സ്കൂൾ*

July 07
12:53 2019

വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പാതയോരങ്ങളിൽ മരവിപ്ലവം"- എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി സുഷമ ഉദ്ഘാടനം ചെയ്തു. പാതയോരങ്ങളിൽ 50 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതിയാണിത്. റോഡ് വികസനത്തിൻ്റെ ഭാഗമായ് നിരവധി തണൽമരങ്ങൾ നഷ്ട്ടമായ ഓർക്കാട്ടേരി- ചോറോട് ഭാഗത്ത് റോഡിൻ്റെ ഇരുവശങ്ങളിലുമാണ് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നത്. തൈകൾ നട്ടതിന് തൊട്ട് അടുത്തുള്ള വീട്ടിലെ ഉടമസ്ഥന് വൃക്ഷ തൈയുടെ സംരക്ഷണ ചുമതല നൽകുന്നു. മികച്ച രീതിയിൽ തൈകൾ പരിപാലിക്കുന്ന ഗൃഹനാഥന് വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. സീഡ് അംഗങ്ങൾ തൈകളുടെ വളർച്ചയുടെ ഘട്ടങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ജനങ്ങളിൽ മരങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പാതയോരങ്ങളിൽ തൈകൾ നട്ടുവളർത്തുന്നതിനു പുറമെ എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലും തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്നു. അതിന് ആവിശ്യമായ തൈകൾ വിതരണം നടത്തി. സീഡ് അംഗങ്ങളായ യുക്ത നമ്പ്യാർ, ഗോപിക, സൂര്യ, സിദ്ധാർത്ഥ്എന്നിവർ നേതൃത്വം നല്കി. രാജീവൻ, അഷ്ക്കർ, അനൂപ്, ആയിഷ, അമൽ, സാരംഗ് എന്നിവർ സംസാരിച്ചു

Write a Comment

Related Events