EVENTS

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

August 07
12:53 2019

ഒരു ലക്ഷത്തിലേറെ പേർ അണുവികിരണത്താൽ മരിച്ചുവീണ ലോക ജനതയെ ഞെട്ടിച്ച കറുത്ത ദിനത്തിന് ഇന്ന് 74 വർഷം തികയുന്നു. യുദ്ധം നാശം വിതയ്ക്കുമെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ട് വീണ്ടും ആഗസ്ത് 6. ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥിനികൾ " സീഡ് ക്ലബ്ബ് " ന്റെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശം എല്ലാ ക്ലാസ്സിലും പ്രചരിപ്പിക്കുകയും ഹിരോഷിമ ദുരന്തത്തിൽ പൊലിഞ്ഞ ജീവജാലങ്ങളുടെ ഓർമ്മകൾക്കു മുന്നിൽ ഒരു മിനിട്ട് മൗനമാചരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ജയപ്രഭ ടീച്ചർ , ഇ.എം രാധാകൃഷ്ണൻ മാഷ് , രമണി ടീച്ചർ എന്നിവർ ഹിരോഷിമ ദുരന്തത്തെ കുറിച്ചും ലോകസമാധാനത്തിന് യുദ്ധം ഒഴിവാക്കേണ്ട ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു.

Write a Comment

Related Events