EVENTS

ത്രിത്വാശ്രമത്തിന് വിദ്യാർഥികളുടെ കൈത്താങ്ങ്

September 05
12:53 2019

തെങ്കര: രാജാസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളും, സീഡ് ക്ലബ്ബിലെ വിദ്യാർഥികളും ചേർന്ന് അനാഥാലയത്തിലേക്ക് സാധനങ്ങളെത്തിച്ചു. ഇടക്കുറിശ്ശിയിലെ കുട്ടികളുടെ അനാഥാലയമായ ത്രിത്വാശ്രമത്തിലാണ് വിദ്യാർഥികൾ സഹായവുമായെത്തിയത്. അരിയും മറ്റ് സാധനങ്ങളുമാണ് നൽകിയത്.ഇവിടുത്തെ കുട്ടികൾക്ക് പ്രഭാതഭക്ഷണവും വിദ്യാർഥികൾചേർന്ന് ഒരുക്കിയിട്ടുണ്ടായിരുന്നു.

Write a Comment

Related Events